പൂച്ചാക്കൽ: സി.പി.എം ലോക്കൽ കമ്മറ്റി വിഭജിച്ചതോടെ അരൂക്കുറ്റിയിൽ രൂപപ്പെട്ട വിഭാഗീയതയും പ്രതിഷേധവും അംഗങ്ങൾ പാർട്ടി വിടുന്നതിലേക്കെത്തുന്നു. ഇരുന്നോളം പേർ ഇന്നലെ സംസ്ഥാന കമ്മറ്റിക്ക് രാജിക്കത്ത് നൽകിയതാതറിയുന്നു. 14 ന് അരൂക്കുറ്റിയിൽ പ്രതിഷേധ ജാഥയും സമ്മേളനവും നടത്തുവാനുള്ള നീക്കവും നടക്കുന്നുണ്ട്.

ബ്രാഞ്ച് കമ്മിറ്റികളുടേയും പാർട്ടി അംഗങ്ങളുടേയും എണ്ണം കൂടിയതോടെയാണ് നിലവിലെ കമ്മറ്റി വടുതലയെന്നും അരൂക്കുറ്റിയെന്നും രണ്ട് ലോക്കൽ കമ്മിറ്റികളാക്കി വിഭജിച്ചത്. അരൂക്കുറ്റിയിൽ നിലവിലുള്ള സെക്രട്ടറി വിനു ബാബുവിനെ നിലനിർത്തുകയും വടുതലയിൽ ഏരിയ കമ്മറ്റി അംഗമായ കെ.ഡി.പ്രസന്നനെ സെക്രട്ടറിയാക്കുകയും ചെയ്തു. എന്നാൽ പുതിയ സംവിധാനത്തെ അംഗീകരിക്കാൻ ഒരു വിഭാഗം തയ്യാറാകാത്തതാണ് കൂട്ടരാജിയിലേക്കെത്തിയത്.