thu

ആലപ്പുഴ: വിവിധ ജില്ലകളിലായി നാല്പത്തിയഞ്ചോളം കേസുകളിൽ പ്രതിയായ അടൂർ പറക്കോട് മുറിയിൽ
കല്ലിക്കോട്ടു പടീറ്റതിൽ വീട്ടിൽ തുളസീധരനെ (47) കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിയാർ കുഴിപ്പറമ്പിൽ വീട്ടിൽ മനോഹരന്റെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടർ മോഷണം പോയതിനെത്തുടർന്ന് കുറത്തികാട്
പോലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. ചെങ്ങന്നൂർ ഡിവൈ.എസ്.പിയുടെ നിർദ്ദേശാനുസരണം വാഹന പരിശോധന നടത്തിയ കുറത്തികാട് എസ്.ഐ സി.വി.ബിജുവിന്റെ നേതൃത്വത്തിലുള്ള ഹൈവേ പൊലീസിന്റെ വലയിൽ മോഷ്ടിക്കപ്പെട്ട സ്കൂട്ടറുമായി പ്രതി പിടിയിലാവുകയായിരുന്നു.
ജയിൽവാസത്തിനുശേഷം പുറത്തിറങ്ങി ഓച്ചിറയിലും താമരക്കുളത്തുമായി താമസിച്ചു വരവെയാണ് കുറത്തികാട് സ്റ്റേഷൻ പരിധിയിൽ നിന്നും സ്‌കൂട്ടർ മോഷ്ടിച്ചത്. നൂറനാട് സ്റ്റേഷൻ പരിധിയിലുള്ള
രണ്ട് ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ, മാവേലിക്കര സ്റ്റേഷൻ പരിധിയിലെ ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ എന്നിവ കുത്തിത്തുറന്ന് കവർച്ച നടത്തിയതായി പ്രതി സമ്മതിച്ചു. എസ്.ഐമാരായ
സി.വി.ബിജു, ബിന്ദുരാജ്, സീനിയർ സി.പി.ഒമാരായ സതീഷ് കുമാർ, അരുൺകുമാർ, ശ്യാംകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.