s

ആലപ്പുഴ: ഭൂനിയമ പരിധിയിൽ കാലോചിതമായ മാറ്റം അനിവാര്യമാണന്ന് ബി.കെ.എം.യു ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണൻ അഭിപ്രായപ്പെട്ടു. കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ ബി.കെ.എം.യു ജില്ലാ പ്രവർത്തക കൺവൻഷൻ ആലപ്പുഴ ടി.വി സ്മാരകത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ടി.ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ.അനിൽകുമാർ സ്വാഗതം പറഞ്ഞു.ബി.ലാലി, എ.കെ.സജു, സാറാമ്മ തങ്കപ്പൻ, ടി.പ്രസാദ്, വി.മോഹനൻ, എം.എസ്.റംലത്ത് എന്നിവർ പ്രസംഗിച്ചു. വിവിധ അവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനവ്യാപകമായി 18ന് നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലയിൽ 35 വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ സമരം സംഘടിപ്പിക്കും.