ആലപ്പുഴ: ജില്ലയിൽ സമഗ്ര പാലിയേറ്റീവ് പ്രവർത്തനം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേത്യത്വത്തിൽ 500 പേരടങ്ങുന്ന പാലിയേറ്റീവ് വോളണ്ടിയർ സേന രൂപീകരിച്ച് പരിശീലനം ആരംഭിച്ചു. സന്നദ്ധ സേന പ്രവർത്തകർക്കുള്ള പരിശീലന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘടനം ചെയ്തു. സന്നദ്ധ സേനാംഗങ്ങൾക്കുള്ള അഞ്ചുദിവസത്തെ പരിശീലനം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.വി.പ്രിയ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി ഡി.എം.ഒ ഡോ.അനു വർഗീസ് പാലിയേറ്റീവ് സന്ദേശം നൽകി. എച്ച്.ഡബ്ലു.സി ഡോ.കെ.എസ്.അനീഷ് സന്നദ്ധ സേനയ്ക്കുള്ള പരിശീലനം നൽകി. ജില്ല പഞ്ചായത്ത് ക്ഷേമകാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്.താഹ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ആർ.റിയാസ്, പി.അഞ്ജു, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആർ.ദേവദാസ്, എൻ.എച്ച്.എം ജില്ല കോ- ഓർഡിനേറ്റർ ട്രീസ തുടങ്ങിയവർ പങ്കെടുത്തു.