
അമ്പലപ്പുഴ: സിബിൽ സ്കോറിന്റെ പേരിൽ ദേശസാൽകൃത ബാങ്ക് ഭവന നിർമ്മാണ വായ്പ നിഷേധിച്ചതിനെ തുടർന്ന് കർഷകൻ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ സർക്കാർ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് അമ്പലപ്പുഴ കാനറാ ബാങ്കിനു മുന്നിൽ സി.പി.ഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ജലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം അസി.സെക്രട്ടറി സി.വാമദേവ് അദ്ധ്യക്ഷത വഹിച്ചു.