
മാന്നാർ: നാഷണൽ ഗ്രന്ഥശാലയും ആഭേരി ഗാനമിത്രയും സംയുക്തമായി ഗാനഗന്ധർവൻ കെ.ജെ യേശുദാസിന്റെ ശതാഭിഷേകം കുരട്ടിക്കാട് നാഷണൽ ഗ്രന്ഥശാലയിൽ ഗന്ധർവ നിലാവ് എന്ന പരിപാടിയോടെ ആഘോഷിച്ചു. ശ്രീഭുവനേശ്വരി സ്കൂൾസ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ആർ.രാജീവൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ആർ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് ശോഭന രാജേന്ദ്രൻ, എൽ.പി സത്യപ്രകാശ്, അഡ്വ.എം.എ അൻസാരി, പി.സി രവി, ഡോ.എൽ.ശ്രീരഞ്ജിനി എന്നിവർ പ്രസംഗിച്ചു. യേശുദാസിന്റെ ഗാനങ്ങളുടെ അവതരണവും നടന്നു.