ആലപ്പുഴ: പുരോഗമന കലാ സാഹിത്യസംഘം ആലപ്പുഴ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് മൂന്നിന് കൊമ്മാടി യുവജന വായനശാലയിൽ പുതുതായി രൂപീകരിച്ച 'വാക്ക്' സാഹിത്യവേദിയുടെ ഉദ്ഘാടനം പു.ക.സ ജില്ലാ സെക്രട്ടറി വിശ്വൻ പടനിലം നിർവഹിക്കും. തുടർന്ന് ആശാൻ കൃതിയായ ചണ്ഡാലഭിക്ഷുകിയെ കുറിച്ച് നടക്കുന്ന പുസ്തകചർച്ചയിൽ ജില്ലാ പ്രസിഡന്റ് ബിച്ചു.എക്സ്.മലയിൽ മോഡറേറ്ററാകും. നിശാപാഠശാലയെ ഉഷ ഹസീന ആദരിക്കും.