1

കുട്ടനാട് : പ്രൈമറി, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ കലാകായിക പരിശീലനം നൽകുക എന്ന ഉദ്ദേശ്യത്തോടെ കൈനകരി പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ആരംഭിച്ച സ്ക്കൂൾ കോംപ്ലക്സ് പദ്ധതി ജില്ലപഞ്ചായത്ത് അംഗം ഗീതാ ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ് അദ്ധ്യക്ഷനായി.ഷീല സജീവ്, മധു സി.കുളങ്ങര, പ്രസീദ മിനിൽകുമാർ, കെ.എ.പ്രമോദ്, നോബിൻ പി.ജോൺ, സബിത മനു,ഡി.ലോനപ്പൻ, സന്തോഷ് പട്ടണം, എ.ഡി.ആന്റണി, തങ്കമണി അരവിന്ദാക്ഷൻ, രാജി വി.കമ്മത്ത്, ടി.ജി.അഭിലാഷ്, ശിവജി ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.