ഹരിപ്പാട്: റോട്ടറി ഇന്റർ നാഷണൽ ഡിസ്ട്രിക്ട് 3211 (തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകൾ ചേർന്നത്) ഇക്കൊല്ലത്തെ ഫയർ (ഫാമിലി ഇൻവോൾവ്സ് റോട്ടറി എൻ്റർടെയ്മെന്റ്) എന്ന പേരിലുള്ള കലോത്സവത്തിന്റെ കലാശപ്പോരാട്ടം 14ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കിടങ്ങന്നൂർ ബാലകൃഷ്ണ കൺവെൻഷൻ സെന്ററിൽ ഉച്ചയ്ക്ക് 2ന് നടക്കുന്ന സമ്മേളനം ഡിസ്ട്രിക്ട് ഗവർണർ ഡോ. ജി. സുമിത്രൻ ഉദ്ഘാടനം ചെയ്യും. ഡിസ്ട്രിക്ട് 3211-ലെ 160 ക്ലബ്ബുകളിലെ അംഗങ്ങളിൽ നിന്ന് ക്ലബ്ബ് ലെവലിലും സോൺ ലെവലിലും, റവന്യൂ ഡിസ്ട്രിക്ട് തലത്തിലും നടന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരാണ് പങ്കെടുക്കുന്നത്. സിനിമാഗാനങ്ങൾ, നൃത്തം, തിരുവാതിര തുടങ്ങി എട്ട് ഇനങ്ങളിലാണ് മത്സരം. 2015ൽ അന്നത്തെ ഗവർണ്ണർ പരേതനായ സി. ലൂക്ക് തുടങ്ങിവെച്ച ഈ വാർഷിക കലാമാമാങ്കം, കൊവിഡ് കാലത്ത് മാത്രമേ മുടങ്ങിയിട്ടുള്ളൂ . ഡിസ്ട്രിക്ട് ഗവർണ്ണർ ഡോ. ജി. സുമിത്രൻ, പ്രോഗാം ചെയർമാൻ പാസ്റ്റ് അസിസ്റ്റന്റ്റ് ഗവർണ്ണർ രവികുമാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ വിപുലമായ ഒരുക്കങ്ങളാണ് ചെയ്ത‌ിട്ടുള്ളത്. മത്സരങ്ങളിൽ ഒന്നും രണ്ടാം മൂന്നും സ്ഥാനങ്ങളിലെത്തുന്ന മത്സരാർത്ഥികൾക്ക് ക്യാഷ് അവാർഡിനു പുറമെ സർട്ടിഫിക്കറ്റും ട്രോഫിയും നൽകും. എല്ലാ ഇനങ്ങളിലും കൂടുതൽ പോയിന്റ് നേടുന്നവർക്കായി എവർറോളിംഗ് ട്രോഫിയും ഉണ്ടാകും ഡിസ്ട്രിക്ട് ഗവർണ്ണർ ഡോ. ജി. സുമിത്രൻ, ചീഫ് അഡ്വൈസർ പാസ്റ്റ് സിസ്ട്രിക്ട് ഗവൺണ്ണർ ഡോ. ജോൺ ദാനിയേൽ, വൈസ് ഗവർണ്ണർ പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണ്ണർ ഡോ. ജി. എ. ജോർജ്ജ്, ഫയർ അഡ്വൈസർ ഡോ. ടീനാ ആന്റണി, ഡിസ്ട്രിക്ട് ചീഫ് കോർഡിനേറ്റർ ആർ. വിജയകുമാർ, ഓർഗനൈസിംഗ് ചെയർമാൻ പാസ്റ്റ് അസിസ്റ്റന്റ് ഗവർണ്ണർ ബി. രവികുമാർ, ചീഫ് ഫെലിസിറ്റേറ്റർ മേജർ ഡോണർ കേണൽ കെ. ജി. പിള്ള, ചീഫ് കോഡിനേറ്റർ ആർ. ഓമനക്കുട്ടൻ, അസിസ്റ്റന്റ് ഗവർണ്ണർ എസ്. സലികുമാർ എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഡിസ്ട്രിക്ട് ഗവർണർ ജി.സുമിത്രൻ, പാസ്റ്റ് അസിസ്റ്റന്റ് ഗവർണർ ബി .രവികുമാർ, ചീഫ് കോർഡിനേറ്റർ ആർ.ഓമനക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.