മുഹമ്മ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയനിലെ കാവുങ്കൽ 3745-ാം നമ്പർ ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിലെ 14-ാമതു പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾ ഇന്ന് തുടങ്ങി 15ന് സമാപിക്കും.

എം.എസ്.സത്യരാജൻ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ.

ഇന്ന് വൈകിട്ട് 5ന് പ്രതിഷ്ഠാ വാർഷിക വിളംബര ഘോഷയാത്ര, താലപ്പൊലിയോടെ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം എഴുന്നള്ളിപ്പ്, 6.30ന് ഭദ്രദീപം പ്രകാശനം വി.ആർ.റോമി ഗുരുകുലം നിർവ്വഹിക്കും. 14ന് വരാവിലെ 10.30ന് ദീപ പ്രകാശനം സുനിൽ കുമാർ സരോജം നിർവ്വഹിക്കും.തുടർന്ന്കലശാഭിഷേകം,ഇളനീർ അഭിഷേകം.