ambala

അമ്പലപ്പുഴ: ആർട്ടിസ്റ്റ് കേശവന്റെ ഓർമ്മയ്ക്കായി രൂപീകരിച്ച ആർട്ടിസ്റ്റ് കേശവൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ പുരസ്കാരത്തിന് നാടകരചയിതാവും സംവിധായകനുമായ ചെറുന്നിയൂർ ജയപ്രസാദ് അർഹനായി. 25,000 രൂപയും ആർട്ടിസ്റ്റ് സുജാതൻ രൂപകൽപ്പന ചെയ്‌ത ശിൽപ്പവും പ്രശസ്‌തി പത്രവും അടങ്ങുന്ന പുരസ്ക്‌കാരം ഫെബ്രുവരി 5 നു കോട്ടയത്ത് നടക്കുന്ന അനുസ്‌മരണ ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ സി.രാധാകൃഷ്ണൻ ,സെക്രട്ടറി സുദർശനൻ വർണം, ട്രഷറർ അലിയാർ പുന്നപ്ര,ആർട്ടിസ്റ്റ് സുജാതൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.