
മുഹമ്മ: മാരാരിക്കുളം പുതുക്കുളങ്ങര അന്നപൂർണേശ്വരി ക്ഷേത്രത്തിലെ പുനരുദ്ധാരണത്തിന്റെയും പ്രതിഷ്ഠാചടങ്ങിന്റെയും മുന്നോടിയായി കലശപൂജയും അനുഞ്ജ വാങ്ങൽ ചടങ്ങും നടന്നു. ക്ഷേത്രം തന്ത്രി വടക്കൻ പറവൂർ രാകേഷ് തന്ത്രി മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് കാര്യസിദ്ധിപൂജ നടന്നു. ക്ഷേത്രം മേൽശാന്തി മുഹമ്മ സന്തോഷ് ശാന്തി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. ദേവസ്വം പ്രസിഡന്റ് ആർ.രമേശ് അഴീക്കൽ, വൈസ് പ്രസിഡന്റ് വി.കെ.അംബുജൻ വെടിയത്ത് വെളി, സെക്രട്ടറി പി.വി.സന്തേഷ് ലാൽ പുത്തൻ നിവർത്തിൽ, ജോ.സെക്രട്ടറി എൻ.എസ്.പ്രകാശൻ ശ്രീപാർവതി നിലയം, ട്രഷറർ കെ.എം.പൊന്നപ്പൻ കമ്പിയകത്ത് എന്നിവർ നേതൃത്വം നൽകി.