കുട്ടനാട് :കാവാലം പഞ്ചായത്ത് 5,6 വാർഡുകളും ഗുരുധർമ്മ പ്രചരണസഭ 166ാം നമ്പർ കരിയൂർമംഗലം യൂണി​റ്റും ഹരിപ്പാട് വി കെയർ വിഷൻ പോയിന്റും ചേർന്ന് പന്തളം കാരുണ്യ ഐ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ നേത്ര പരിശോധന, തിമിര രോഗ, ജീവിതശൈലിരോഗ നിർണ്ണയ ക്യാമ്പ് ഇന്ന് രാവിലെ 10ന് കരിയൂർമംഗലം ജി. ഡി. പി. എസ് ആഡിറ്റോറിയത്തിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് പി. ജെ ജോഷി ഉദ്ഘാടനം ചെയ്യും. ദീപ ആനന്ദരാജൻ അദ്ധ്യക്ഷയാകും. ആറാം വാർഡ് മെമ്പർ സത്യദാസ്, കെ.ആർ.ഷെറീഫ് എന്നിവർ പ്രസംഗിക്കും. ബിന്ദു സലി സ്വാഗതം പറയും.