
മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ കൃഷി വ്യാപിപ്പിക്കുന്നതിനു മുന്നോടിയായി പഠനയാത്ര സംഘടിപ്പിച്ചു.
യുവ കർഷകൻ സുജിത്തിന്റെ തോട്ടത്തിലേക്കായിരുന്നു യാത്ര. പ്രിൻസിപ്പൽ കൃഷി ഓഫീസർ സുജ ഈപ്പൻ, സി.ഡി.എസ് ചെയർപേഴ്സൺ അമ്പിളി ദാസ്, വൈസ് ചെയർപേഴ്സൺ പി.ശോഭന, ബ്ലോക്ക് കോ ഓർഡിനേറ്റർ പി. എസ്. സുരമ്യ, സി.ഡി.എസ് അക്കൗണ്ടന്റ് ടി. എ. ശ്രീജ എന്നിവർ പങ്കെടുത്തു. കറ്റാർ വാഴയും കസ്തൂരി മഞ്ഞളും കൃഷി ചെയ്ത് " ബ്യൂട്ടി ടിപ്പ് മണ്ണഞ്ചേരി " ക്ക് ഒരുക്കം തുടങ്ങി.