ചേർത്തല: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഡിഗ്രി പഠനത്തിന് സരോജിനി ദാമോദരൻ ഫൗണ്ടേഷൻ സ്‌കോളർഷിപ്പ് നൽകും. ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കും എംപ്ലോയബിലി​റ്റി നൈപുണ്യ പരിശിലനത്തിനും 15,000 മുതൽ 75,000 രൂപ വരെയാണ് നൽകുന്നത്. ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ജനുവരി 31. www.vidyadhan.org. ഫോൺ: 8138045318.