ചേർത്തല:ശതാബ്ദി നിറവിലേക്ക് കടക്കുന്ന വാരനാട് സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം 15ന് നടക്കും.സാമ്പത്തിക ഇടപാടുകൾക്കൊപ്പം സേവന സന്നദ്ധ പ്രവർത്തനങ്ങളിലൂടെ നാടിനും നാട്ടാർക്കും സഹകാരികൾക്കും കൈത്താങ്ങാകുന്ന പ്രവർത്തനങ്ങളാണ് ബാങ്ക് നടത്തുന്നത്.ശതാബ്ദിവർഷത്തിലും ജനങ്ങൾക്കു സഹായകരമായ പദ്ധതികളാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്ന് ബാങ്ക് പ്രസിഡന്റ് എ.കെ.പ്രസന്നൻ,വൈസ് പ്രസിഡന്റ് കെ.ജി.ഷാജി,സെക്രട്ടറി ദീപ്തി ദിമിത്രോവ്,ഒ.ബി.അനിൽകുമാർ,മനോഹരി പ്രകാശൻ,കെ.സി.സതീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു..
അംഗങ്ങളിൽ നിന്നും സ്വരൂപിച്ച കെട്ടിട ഫണ്ടിൽ നിന്നും ഒരുകോടി വിനിയോഗിച്ചാണ് കാലത്തിനനുസരിച്ച സൗകര്യങ്ങളെല്ലാമൊരുക്കി മന്ദിരം നിർമ്മിച്ചത്. ഉദ്ഘാടനത്തിനു മുന്നോടിയായി ഉച്ചയ്ക്ക് 2ന് കുടുംബശ്രീ അംഗങ്ങളുടെ തിരുവാതിര.
3ന് മന്ത്രി വി.എൻ.വാസവൻ മന്ദിരം ഉദ്ഘാടനം ചെയ്യും.മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷനാകും.കാഷ് കൗണ്ടർ ഉദ്ഘാടനം മന്ത്റി സജിചെറിയാൻ നിർവഹിക്കും.സ്‌കോളർഷിപ്പ് വിതരണം എ.എം.ആരിഫ് എം.പിയും കൗൺസിൽ ഹാൾ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആർ.നാസറും ഉദ്ഘാടനം ചെയ്യും.ജില്ലാ ജോയിന്റ് രജിസ്ട്രാർ ഷഹിമ മങ്ങയിൽ ആദ്യ നിക്ഷേപം സ്വീകരിക്കും.മുതിർന്ന അംഗങ്ങളെ പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ.പ്രസാദ് ആദരിക്കും.ചികിത്സാ സഹായവിതരണം സി.പി.എം കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി എസ്.രാധാകൃഷ്ണനും മു​റ്റത്തെമുല്ല പുനർവായാപാ വിതരണം ജില്ലാ പ്ലാനിംഗ് ജോയിന്റ് രജിസ്ട്രാർ ഒ.ജെ.ഷിബുവും ഉദ്ഘാടനം ചെയ്യും.ലേബർപൂൾ പദ്ധതി സി.പി.എം ചേർത്തല ഏരിയാ സെക്രട്ടറി ബി.വിനോദ് ഉദ്ഘാടനം ചെയ്യും.