ഹരിപ്പാട് : അസോസിയേഷൻ ഒഫ് ചാരിറ്റബിൾ ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻസ് ഒഫ് കേരള ( അക്കോക്ക് ) ഹരിപ്പാട് മണ്ഡലം കമ്മറ്റി യുടെ പൈലറ്റ് പ്രോജക്ടായ വിശപ്പ് രഹിത ഭക്ഷണ അലമാര ആയിരം ദിനങ്ങൾ പൂർത്തിയാക്കുന്നതിന്റെ ആഘോഷം ഇന്ന് രാവിലെ 9.30 ന് ഹരിപ്പാട് ഗാന്ധിസ്ക്വയറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സ്കൂളുകളിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായ കുട്ടികളേയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരേയും ആദരിക്കും. സമ്മേളനം ഹരിപ്പാട് നഗരസഭ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അക്കോക്ക് മണ്ഡലം പ്രസിഡന്റ് ജഗേഷ് വി.ജി അധ്യക്ഷത വഹിക്കും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുഗ്രഹ പ്രഭാഷണവും ഭവന നിർമ്മാണ പ്രഖ്യാപനവും നടത്തും. സംസ്ഥാന ഗ്രാമവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.ആർ.രാജീവ് മുഖ്യാതിഥിയാകും. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എസ്. നാഗദാസ് ചികിത്സാ ധനസഹായ പ്രഖ്യാപനം നടത്തും. കായംകുളം ഡിവൈ.എസ്.പി ജി.അജയ് നാഥ് സമ്മാനദാനം നിർവഹിക്കും. അക്കോക്ക് സംസ്ഥാന കമ്മറ്റി പ്രസിഡന്റ് അഡ്വ.കെ.സുരേഷ് കുമാർ ആദരവ് സമർപ്പണം നടത്തും. വാർത്താസമ്മേളനത്തിൽ അക്കോക്ക് ജില്ലാ പ്രസിഡന്റ് ജി.രവീന്ദ്രൻ പിള്ള , മണ്ഡലം പ്രസിഡന്റ് ജഗേഷ്. വി.ജി, വൈസ് പ്രസിഡന്റ് സജീവ് പൂവള്ളി , എക്സി. കമ്മറ്റി അംഗം സുന്ദരം പ്രഭാകരൻ എന്നിവർ പങ്കെടുത്തു.