തുറവൂർ: തുറവൂർ പഞ്ചായത്തിലെ ജനകീയാസൂത്രണം 2024 - 25 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വികസനസെമിനാർ നാളെ രാവിലെ 10ന് എസ്.സി.ടി ഓഡിറ്റോറിയത്തിൽ നടക്കും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാഷാജി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ അദ്ധ്യക്ഷയാകും.