dsfre

ആലപ്പുഴ : നാം രാത്രിയിൽ സുരക്ഷിതരായി ഉറങ്ങുമ്പോൾ നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി ഹിമാലയൻ മലമുകളിൽ രാപ്പകൽ ഇല്ലാതെ തോക്കുമായി കാവൽ നിൽക്കുന്നപട്ടാളക്കാരെയാണ്, രാജ്യത്തിനുവേണ്ടി ജീവൻ നൽകിയ ഓരോ സേനാംഗത്തെയും ഓർക്കുമ്പോൾ നാം ആദരിക്കുന്നതെന്ന് മുൻമന്ത്രി ജി.സുധാകരൻ പറഞ്ഞു.
23 വർഷം മുൻപ് കാശ്മീരിലെ ബാരമുള്ളയിൽ ശത്രുക്കളുമായി ഏറ്റുമുട്ടി വീരമൃത്യുവരിച്ച ധീര ജവാൻ എൻ.സന്തോഷ് കുമാറിന്റെ രക്തസാക്ഷിത്വദിനാചരണം കരുവാറ്റയിലെ വീടിനു മുന്നിൽ സ്ഥാപിച്ചിട്ടുള്ള സ്മാരകത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സന്തോഷ് കുമാറിന്റെ മാതാവ് കെ.സരസമ്മ അദ്ധ്യക്ഷയായി. എൻ.പത്മകുമാർ സ്വാഗതം പറഞ്ഞു. സുരേഷ് കുമാർ, മഹാദേവൻ,അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.
സോൾജിയേഴ്സ് ഓഫ് ഈസ്റ്റ് വെനീസ് എന്ന സംഘടനയുടെ പ്രതിനിധികൾ ആദരാഞ്ജലികൾ അർപ്പിച്ചു .