മാവേലിക്കര : എസ്.എൻ.ഡി.പി യോഗം റ്റി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയൻ വനിതാ സംഘം - യൂത്ത്മൂവ്മെന്റ് നേതൃയോഗം ഇന്ന് ഉച്ചക്ക് 2 മണിക്ക് യൂണിയൻ ഹാളിൽ നടക്കും. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് എൽ അമ്പിളിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദ രാജ് ഉദ്ഘാടനം ചെയ്യും. യൂണിയൻ ജോയിന്റ് കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്. അഡ്.കമ്മറ്റി അംഗങ്ങളായ വിനു ധർമ്മരാജൻ, സുരേഷ് പള്ളിക്കൽ, നവീൻ വി.നാഥ്, സുനി ബിജു, ശ്രീജിത്ത് തുടങ്ങിയവർ സംസാരിക്കും.