ആലപ്പുഴ: കുടുംബശ്രീയുടെ തുടക്കമായ അയൽക്കൂട്ടപ്രസ്ഥാനത്തിന്റെ അമരക്കാരനായ ഗാന്ധിയൻ ഡി.പങ്കജാക്ഷക്കുറുപ്പിന്റെ പ്രവർത്തനങ്ങൾക്കും ഓർമ്മകൾക്കും അക്ഷരങ്ങളിലൂടെ പുനർജനി. ഡി.പങ്കജാക്ഷക്കുറുപ്പിനെക്കുറിച്ച് അമ്പലപ്പുഴ പി.പ്രേമകുമാർ രചിച്ച പുസ്തകത്തിന്റെ പ്രകാശനം ഇന്ന് നടക്കും. ഡി.പങ്കജാക്ഷക്കുറുപ്പിന്റെ ജന്മദിനത്തിൽ ജന്മദേശമായ കഞ്ഞിപ്പാടം ഗവ.എൽ.പി.സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മുൻ മന്ത്രി ജി.സുധാകരൻ, എച്ച്. സലാം എം.എൽ.എ, അമ്പലപ്പുഴ ഗോപകുമാർ തുടങ്ങിയവർ പങ്കെടുക്കും. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.