hdj

ഹരിപ്പാട്: നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചയാൾ മരിച്ചു. പള്ളിപ്പാട് നടുവട്ടം തെക്കേക്കര കിഴക്ക് കറുത്താട്ടിൽ (കാവിന്റെ വടക്കതിൽ ) പരേതനായ രാമചന്ദ്രൻ നായരുടെ മകൻ രാജീവ് (ഉണ്ണി - 52 ) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9 മണിയോടെ ജോലി സ്ഥലത്ത് വച്ച് നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞു വീണ രാജീവിനെ ഉടൻ ഹരിപ്പാട് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മിനിലോറി ഡ്രൈവറായിരുന്നു. മാതാവ് :സതീദേവി. ഭാര്യ: വിജയലക്ഷ്മി. മക്കൾ:അശ്വതി,ആദർശ് .