photo

ചേർത്തല: പൊതു വിദ്യാലങ്ങളിൽ ഹിന്ദിക്ക് അർഹിക്കുന്ന പ്രാധാന്യം നൽകണമെന്ന് ഹിന്ദി അദ്ധ്യാപക് മഞ്ച് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ചേർത്തലയിൽ നടന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം നഗരസഭ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വി.ജോസ് അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓൺലൈനായി ആശംസകൾ അർപ്പിച്ചു. മുൻ എം.എൽ.എ ബാബു പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ ആശാമുകേഷ്,സംസ്ഥാന ജനറൽ സെക്രട്ടറി ശിഹാബ് വേദവ്യാസ,ട്രഷറർ വിനോദ് കരുവമ്പലം,വർക്കിംഗ് പ്രസിഡന്റ് കെ.എസ്.അബിലാഷ്,ആക്ടിംഗ് സെക്രട്ടറി കെ.ഷൈനി,ആലപ്പുഴ ജില്ലാ പ്രസിഡന്റ് എസ്.ആർ.സുനിൽകുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ വി.രാജു എന്നിവർ സംസാരിച്ചു. പൊതുസമ്മേളനത്തിന് ശേഷം നഗരത്തിൽ പ്രകടനവും നടത്തി.