ചേർത്തല: കൊക്കോതമംഗലം കുത്തുകാട്ട് ധർമ്മശാസ്താക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും മകയിരം മഹോത്സവവും ഇന്നുമുതൽ 22വരെ നടക്കും. ഇന്ന് വൈകിട്ട് 6.30ന് സജിശാന്തി ദീപപ്രകാശനം നടത്തും. ജയതുളസീധരൻ തന്ത്രി വിഗ്രഹ പ്രതിഷ്ഠയും കെ.ജി.രംഗരാജ് ആചാര്യവരണവും നടത്തും. തിരുവിഴ പഞ്ചമനാണ് യജ്ഞാചാര്യൻ. 18ന് രാവിലെ 10ന് നവഗ്രഹപൂജ,ഗോവിന്ദപട്ടാഭിഷേകം,വൈകിട്ട് 5.30ന് വിദ്യാരാജഗോപാലമന്ത്രാർച്ചന. 19ന് രാവിലെ 11ന് രുക്മിണിസ്വയംവരം,വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ.21ന് രാവിലെ 10ന് സ്വധാമപ്രാപ്തി,ഉച്ചയ്ക്ക് 12ന് അവഭൃഥസ്നാനം.വൈകിട്ട് 7ന് സർപ്പപ്രീതിക്കായി അഷ്ടനാഗബലി. 22ന് മകയിരം ഉത്സവം, രാവിലെ 10ന് കലശാഭിഷേകം, 11ന് ഉൗരുവലം എഴുന്നള്ളിപ്പ്, വൈകിട്ട് 6ന് താലപ്പൊലിവരവ്,7ന് ദീപാരാധന.