മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ സനാതനധർമ്മ സേവാസംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ആരോഗ്യ സമ്മേളനം കാൻസർ രോഗ ചികിത്സാ വിദഗ്ദ്ധൻ ഡോ.വി.പി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. കണ്ടിയൂർ എസ്.കെ.പി ഹോസ്പിറ്റൽ ഡയറക്ടർ ഡോ.എസ്. രവിശങ്കർ അദ്ധ്യക്ഷനായി. സംഘം പ്രസിഡന്റ് നമ്പിയത്ത് എസ്‌.എസ്.പിള്ള, സെക്രട്ടറി എച്ച്.വി.ഗുരുപ്രസാദ്, ജോയിന്റ് സെക്രട്ടറിമാരായ സഞ്ജീവ് ഗോപാലകൃഷ്ണൻ, ആർ.ബാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.