മാവേലിക്കര: മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കരിപ്പുഴ കട്ടക്കുഴി കോതേകരി പാടശേഖരത്തിൽ വിത്ത് വിതക്കൽ മഹോത്സവം നടന്നു. എൻ.എസ്.എസ് ജില്ലാ കോ-ഓർഡിനേറ്റർ ജി.അശോക് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സൂസൻ സാമുവേൽ അദ്ധ്യക്ഷനായി. എൻ.എസ്.എസ് ക്ലസ്റ്റർ കൺവീനർ ഷിജു മാത്യു എൻ.എസ്.എസ് സന്ദേശം നൽകി. ബിനു എം.മാത്യു, ഷൈനി, ജോർജ്ജ് തൈയ്യിൽ, സന്തോഷ് കുമാർ, സുരേഷ് കുമാർ, ജലജ, ഡാനിയേൽ.ജെ, അമൃത നീരജ് എന്നിവർ സംസാരിച്ചു.