മാവേലിക്കര: വെട്ടിയാർ നേർച്ചപ്പള്ളി ചന്ദനക്കുട ദേശീയാഘോഷം 15 മുതൽ 24 വരെ നടക്കും. ഇന്ന് വൈകിട്ട് 6.30ന് ജമാഅത്ത് പ്രസിഡന്റ് ജനാബ് ഷൗക്കത്തലി കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. 23ന് വൈകിട്ട് 5ന് മാനവമൈത്രി സമ്മേളനം. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യ പ്രഭാഷണം നടത്തും. എം.എസ്.അരുൺകുമാർ എം.എൽ.എ മാനവമൈത്രി സന്ദേശം നൽകും. 24ന് രാവിലെ 7ന് നേർച്ചയെടുപ്പ്, ഉച്ചയ്ക്ക് 2ന് മത്സര ചെണ്ടമേളം, 3ന് ബാന്റ് മേളം,തുടർന്ന് വെട്ടിയാർ പളളിയിറക്കാവ് ദേവീ ക്ഷേത്രത്തിലേക്ക് ചരിത്ര പ്രസിദ്ധമായ ചന്ദനക്കുട എഴുന്നള്ളത്ത്. രാത്രി 11ന് ലോകസമാധാനത്തിനുള്ള കൂട്ട പ്രാർത്ഥന എന്നിവ നടക്കുമെന്ന് ഭാരവാഹികളായ ഷൗക്കത്ത് അലി, മുഹമ്മദാലി, അൽ സാം,നൈസാം, റഷീദ്, സലാം, ഷാജഹാൻ എന്നിവർ അറിയിച്ചു.