
മാവേലിക്കര: ഉച്ചഭക്ഷണ പദ്ധതിയുടെ തുക വർദ്ധിപ്പിക്കണമെന്നും എല്ലാ പ്രീ പ്രൈമറി കുട്ടികളെയും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.ജില്ലാപ്രസിഡന്റ് എസ്.വിജയലക്ഷ്മി പതാക ഉയർത്തി. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ടി.ശിവരാജൻ ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെയർമാൻ എം.എസ്.അരുൺകുമാർ എം.എൽ.എ സ്വാഗതം പറഞ്ഞു.സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.ജി.ഹരിശങ്കർ, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം.കെ നൗഷാദലി, കോൺഫെഡറേഷൻ ഒഫ് സെൻട്രൽ ഗവ.എംപ്ലോയീസ് ആൻഡ് വർക്കേഴ്‌സ് ജില്ലാ സെക്രട്ടറി വി.കൃഷ്ണകുമാർ, അസോസിയേഷൻ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം വി.അനിൽ എന്നിവർസംസാരിച്ചു.