photo

ചേർത്തല: ഐ.എച്ച്.ആർ.ഡി ഭരണ സമതിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകൾക്കെതിരേയും ശമ്പള നിഷേധത്തിനെതിരേയും ഐ.എച്ച്.ആർ.ഡി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ ധർണ നടത്തി. ചേർത്തല എൻജിനിയറിംഗ് കോളേജിൽ നടന്ന ധർണ എൻ.ജി.ഒ യൂണിയൻ ജില്ലാസെക്രട്ടറി ബി.സന്തോഷ് ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു ചേർത്തല ഏരിയ സെക്രട്ടറി പി.ഷാജി മോഹൻ മുഖ്യ പ്രഭാഷണം നടത്തി. ധർണയ്ക്ക് അഭിവാദ്യമർപ്പിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം സി.ശ്യാംകുമാർ,യൂണിറ്റ് സെക്രട്ടറി കെ.ശ്രീകുമാർ, പ്രസിഡന്റ് ഡി.എൽ. മണിലാൽ,സംസ്ഥാന സമതിയംഗം ടി.എൻ.പ്രിയ കുമാർ എന്നിവർ സംസാരിച്ചു.