johnson

ചെന്നിത്തല: രണ്ടംഗ സംഘത്തിന്റെ മർദനത്തിൽ യുവാവിന് പരിക്കേറ്റ സംഭവത്തിൽ ഒന്നാം പ്രതിയും പിടിയിലായി. ചെന്നിത്തല തൃപ്പെരുന്തുറ പൂയപ്പള്ളിൽ വീട്ടിൽ ജോൺസൺ(32)നെ ആണ് മാന്നാർ പൊലീസ് കൊല്ലം പറവൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതി ജിഷ്ണുവിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ജനുവരി രണ്ടിന് കാരാഴ്മ കിഴക്ക് കളീയ്ക്കൽ വിനീതിനെയാണ് രണ്ടംഗ സംഘം ക്രൂരമായി മർദ്ദിച്ചത്. മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ്.ഐ അഭിരാം സി.എസ്, സിവിൽ പൊലീസ് ഓഫീസർമാരായ ഹരിപ്രസാദ്, സാജിദ്, സുധീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.