മാന്നാർ : പൊതുവൂർ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ ഉത്സവ - പ്രതിഷ്ഠാ വാർഷികത്തിനു മുന്നോടിയായുള്ള ഭാഗവത സപ്താഹയജ്ഞം ഇന്ന് സമാരംഭിക്കും. ബുധനുർ അടിമുററത്ത് മഠം സുരേഷ് ഭട്ടതിരിപ്പാട് തന്ത്രിയും കുളനടമഠം ഹരിഹരപുത്രൻ നീലകണ്ഠൻ മേൽശാന്തിയും കലവൂർ സൈലേഷ് ആചാര്യനും വഴുവാടി പേരാത്തതിൽ വിഷ്ണുശർമ്മ ഹോതാവും തലവടി മധുകുമാർ, ചക്കുളത്തുകാവ് മുരുകൻ, ചമ്പക്കുളം ബിനു എന്നിവർ പൗരാണികരുമാണ്. ഇന്ന് രാവിലെ 6ന് ഗണപതി ഹോമം, 6.30ന് ആചാര്യവരണം, ഗ്രന്ഥനമസ്ക്കാരം, 7.30 മുതൽ പാരായണം, ഉച്ചക്ക് 12.30ന് അന്നദാനം, വൈകിട്ട് 6ന് പ്രഭാഷണം, 6.30ന് ദീപക്കാഴ്ച, രാത്രി 7ന് ഭജന. 21ന് രാവിലെ മൃത്യുജ്ഞയഹോമം, തിലഹവനം, ഉച്ചക്ക് 12ന് മഹാപ്രസാദമൂട്ട്, 3ന് വിഷവർശ്ശേരിക്കര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിലേക്ക് അവഭൃതസ്നാനഘോഷയാത്ര, ആറാട്ട്, ദേശതാലപ്പൊലി, ഫലശ്രുതി എന്നിവയോടെ സമാപിക്കും.