
അമ്പലപ്പുഴ: അറവുകാട് അമ്മക്ക് വെള്ളി പൂജാ പാത്ര സെറ്റ് സമർപ്പിക്കുന്നതിന്റെ കൂപ്പൺ ഉദ്ഘാടനം നടത്തി. പുന്നപ്ര അറവുകാട് ശ്രീദേവീദേശസമിതിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ പൂരമഹോത്സവത്തിന്റെ ആറാം ദിവസം അറവുകാട് അമ്മക്ക് വെള്ളി പൂജാ പാത്ര സെറ്റ് സമർപ്പിക്കുന്നതിന്റെ, വിഭവ സമാഹരണം അറവുകാട് ക്ഷേത്രനടയിൽ ടി.പി.സതീശൻ തൈ വെളിയിൽ ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ ഡി.പി.ബാബു,കൺവീനർ എസ്.ഷാജി, വൈസ് ചെയർമാൻ ലോഹിതാക്ഷൻ, ഉപദേശക സമിതി അംഗം കെ.രഘുവരൻ, ഭാരവാഹികളായ വിനായകൻ, എൻ.പി.വിദ്യാനന്ദൻ, കണ്ണൻകുടിലിൽ, വിജയൻ, തുറവൂർ മണിക്കുട്ടൻ, ശരത്ചന്ദ്രബാബു, യതീന്ദ്ര ഘോഷ്, പുഷ്പാംഗദൻ, സരിത, ഐഷ, വിനോദാഭായ്, തങ്കമ്മ, വിജയകുമാർ കാശി, പി.ആർ.പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.