
അമ്പലപ്പുഴ: കഞ്ഞിപ്പാടത്തിന്റെ ഭൂമിക്കാരനും അയൽകൂട്ട പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായ കഞ്ഞിപ്പാടം ദർശനം ഡി. പങ്കജാക്ഷ കുറുപ്പിന്റെ 101-ാം ജന്മദിനാഘോഷവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു. എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ദർശനം എഡിറ്റർ ഡോ.പി.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി .കമാൽ എം മാക്കിയിൽ ഏർപെടുത്തിയ പങ്കജാക്ഷ കുറുപ്പ് സ്മാരക പുരസ്കാരം, ചിരി യോഗ പ്രചാരകൻ തുറവൂർ വിജയനാഥിന് ഡോ.നെടുമുടി ഹരികുമാർ സമ്മാനിച്ചു. ചടങ്ങിൽ പി .പ്രേമകുമാർ തയ്യാറാക്കിയ ഡി .ങ്കജാക്ഷ കുറുപ്പിന്റെ ജീവചരിത്രമായ അയൽ കൂട്ട പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം എം. എൽ.എ നിർവഹിച്ചു. സമ്മേളനത്തിൽ ഡോ. നെടുമുടി ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. ഡോ. എൻ. എൻ. പണിക്കർ, കമാൽ എം മാക്കിയിൽ , ഹംസ കുഴിവേലി എന്നിവർ സംസാരിച്ചു.