ambala

അമ്പലപ്പുഴ: ദേശീയ യുവജനദിനത്തോടനുബന്ധിച്ച് ജെ.സി.ഐ പുന്നപ്രയുടെ ആഭിമുഖ്യത്തിൽ യുവജന ശില്പശാലയും വിവിധ തലങ്ങളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ യുവ സംരംഭകർക്ക് ആദരവും നൽകി. സമ്മേളനം അമ്പലപ്പുഴ എം.എൽ.എ എച്ച്.സലാം ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ ഇന്ത്യനാഷണൽ ട്രെയിനർ ഡോ.ഒ.ജെ. സ്കറിയ ശില്പശാലയ്ക്ക് നേതൃത്വം നൽകി.ജെ.സി.ഐ പുന്നപ്ര പ്രസിഡന്റ് മാത്യു തോമസ് അദ്ധ്യക്ഷത വഹിച്ചു. ജോർജ് വർക്കി (എവീസ് ഫുഡ്സ് ), സുനീർ ഇസ്മയിൽ (നാലുകെട്ട് ഗ്രൂപ്പ് ),ജെ.ജിനു (അനുഗ്രഹ ഗ്രൂപ്പ്), ശരത് സ്നേഹജൻ (ഡിസൈൻ നെക്സ്റ്റ്), നിത്യ വിനുകുമാർ (ഫാബി ഓൺലൈൻ), റിജാസ്.എം. അലിയാർ (ഒലിവ് കാറ്ററൈസ് ) തുടങ്ങിയവർ ജെ.സി.ഐ യൂത്ത് ഐക്കൺ അവാർഡുകൾ എച്ച്.സലാം എം.എൽ.എയിൽ നിന്ന് സ്വീകരിച്ചു. ജെ.സി.ഐ ദേശീയ നിർവഹണ സമിതി അംഗം ജി. അനിൽകുമാർ, സോൺ വൈസ് പ്രസിഡന്റ് ഡോ. ഷബിൻ ഷാ,നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നസീർ പുന്നക്കൽ, സിഡാം ചെയർമാൻ അഡ്വ. പ്രദീപ് കൂട്ടാല, ജെകോം സോൺ വൈസ് ചെയർമാൻ പി.അശോകൻ, കെൻ കേരള ചെയർമാൻ സുബൈർ ഷംസ്, ജെകോം ആലപ്പുഴ ടേബിൾ ചെയർമാൻ നസീർ സലാം, ജെ.ജെ.സോൺ വൈസ് പ്രസിഡന്റ് റിസാൻ.എ.നസീർ തുടങ്ങിയവർ സംസാരിച്ചു.