തുറവൂർ: തുറവൂർ മന്നത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം നാളെ ആരംഭിച്ച് 21 ന് ആറാട്ടോടെ സമാപിക്കും. 16 ന് രാത്രി 8 നും 9 നും മദ്ധ്യേ തന്ത്രി ധനേഷ് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്. 17 ന് രാവിലെ 8 ന് കളഭാഭിഷേകം, വൈകിട്ട് 7 ന് തിരുവാതിരകളി. 18 ന് രാവിലെ 8ന് കളഭാഭിഷേകം, വൈകിട്ട് 7 ന് നാദലയ തരംഗ്. 19 ന് ഉച്ചയ്ക്ക് ഉത്സവബലി, വൈകിട്ട് 7 ന് പുഷ്പാഭിഷേകം, രാത്രി 8 ന് കൈകൊട്ടിക്കളി, തുടർന്ന് ഭക്തിഗാനസുധ. 20 ന് രാവിലെ കാഴ്ച ശ്രീബലി, ആനപ്പുറത്ത് എഴുന്നള്ളത്ത്, വൈകിട്ട് 7 ന് ഡോ.വൈക്കം വിജയലക്ഷ്മി അവതരിപ്പിക്കുന്ന ഗായത്രി വീണ സംഗീത നിശ , രാത്രി 9 ന് വലിയ വിളക്ക്, ആനപ്പുറത്ത് എഴുന്നള്ളത്ത് . 21 ന് ഉച്ചയ്ക്ക് 12 ന് ആറാട്ട്, രോഹിണിയൂട്ട്. തുടർന്ന് ആറാട്ട് സദ്യ .