
അമ്പലപ്പുഴ: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ജില്ലാശിൽപ്പശാല പറവൂർ ഇ. എം. എസ് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. യൂണിയൻ സംസ്ഥാന ട്രഷറർ സി. ബി. ദേവദർശൻ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് കെ. രാഘവൻ അദ്ധ്യക്ഷനായി.യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ .ഡി.കുഞ്ഞച്ചൻ,ജില്ലാ സെക്രട്ടറി എം.സത്യപാലൻ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.പി.വിൻസെന്റ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ജി.പ്രഭാകരൻ, കെ.സുകുമാരപിള്ള, ജില്ലാജോയിന്റ് സെക്രട്ടറി പി.രഘുനാഥ്, ജില്ലാ ട്രഷറർ എം.സോമൻ, സി.പി.എം ഏരിയ സെക്രട്ടറി എ.ഓമനക്കുട്ടൻ,യൂണിയൻ ഏരിയ സെക്രട്ടറി വൈ.പ്രദീപ് എന്നിവർ സംസാരിച്ചു.സംസ്ഥാന കമ്മിറ്റിയംഗം സി.പ്രസാദ് സ്വാഗതം പറഞ്ഞു.