ആലപ്പുഴ: പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് എൻ.എം ട്രസ്റ്റ് പാലിയേറ്റീവ് കെയർ സെന്റർ ഇന്ന് ബീച്ചിലെ ഡോ.സി.കെ.രാമചന്ദ്ര പണിക്കർ നഗറിൽ സാന്ത്വന തീരം - 2024 പരിപാടി സംഘടിപ്പിക്കും. വൈകിട്ട് 4 ന് വിജയാ പാർക്കിന് സമീപം നടക്കുന്ന സാന്ത്വന തീരംസംഗമത്തിൽ പാരാപ്ലീജിയ, സ്ട്രോക്ക് തുടങ്ങിയ അസുഖങ്ങൾ പിടിപെട്ട് വീടിനുള്ളിൽ കഴിയുന്ന 25 ഓളം പേരുംഅവരുടെകൂട്ടിരുപ്പുകാരുംഉൾപ്പെടെ അമ്പതോളം പേർ പങ്കെടുക്കും.എൻ.എം. ട്രസ്റ്റ് ചെയർമാൻ .എസ്. നജുമുദ്ദീൻഅദ്ധ്യക്ഷത വഹിക്കും.