
മാന്നാർ: വിഷവർശ്ശേരിക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ജംഗ്ഷനിൽ വാർഡുമാറി സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന് മുന്നിൽ കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും പ്രതിഷേധം. വികസന കാര്യത്തിൽ സി.പി.എം രാഷ്ടീയം കളിക്കുന്നതിനെതിരെ ശനിയാഴ്ച രാവിലെയാണ് കോൺഗ്രസ് പ്രതിഷേധയോഗം സംഘടിപ്പിച്ചത്. ഡി.സി.സി ജനറൽ സെക്രട്ടറി തോമസ് ചാക്കോ കോൺഗ്രസ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം അദ്ധ്യക്ഷനായി. അഡ്വ.കെ.വേണുഗോപാൽ, അജിത്ത് പഴവൂർ, മധുപുഴയോരം, ടിഎസ് ഷെഫീക്ക്, വത്സലാ ബാലകൃഷ്ണൻ, രാധാമണി ശശീന്ദ്രൻ, കെ.സി പുഷ്പലത, രാജേന്ദ്രൻ ഏനാത്ത്, പ്രദീപ് ശാന്തിസദൻ, അനിൽ മാന്തറ, പ്രമോദ് കണ്ണാടിശ്ശേരിൽ, വി.കെ ഉണ്ണികൃഷ്ണൻ, സജി മെഹ്ബൂബ്, രതി, തങ്കമ്മ ജി.നായർ, ഹസീന സലാം, തങ്കപ്പൻ, ശ്യാമപ്രസാദ്, നിഷ പ്രമോദ് എന്നിവർ സംസാരിച്ചു.
ബി.ജെ.പി മാന്നാർ പടിഞ്ഞാറൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷവർശ്ശേരിക്കരയിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും ബി.ജെ.പി മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പടിഞ്ഞാറൻ ഏരിയ പ്രസിഡന്റ് സുന്ദരേശൻ പിള്ള അദ്ധ്യക്ഷനായി. മണ്ഡലം വൈസ് പ്രസിഡന്റ് ബിനുരാജ് മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം വൈസ് പ്രസിഡന്റ് കലാധരൻ കൈലാസം, മണ്ഡലം സെൽ കോ-ഓർഡിനേറ്റർ ഗോപൻ ഇരമത്തൂർ, ഗ്രാമപഞ്ചായത്തംഗം ശാന്തിനി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ഭാരവാഹികളായ ശ്രീജിത്ത്, മണിക്കുട്ടൻ ശിവശക്തി, മഹേഷ്, അരുൺ കണ്ണൻ, ഉണ്ണി കടമ്പാട്ട്, വിദ്യ, രാജലക്ഷ്മി എന്നിവർ പ്രതിഷേധപ്രകടനത്തിന് നേതൃത്വം നൽകി.