ആലപ്പുഴ: സംസ്ഥാന ജല ഗതാഗത വകുപ്പിന് വരുമാനത്തിൽ വർദ്ധനവ് ലഭിക്കുന്ന ആലപ്പുഴ - കൊല്ലം ടൂറിസ്റ്റ് ബോട്ട് സർവീസ് പുന:രാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഗണേഷ് കുമാറിനു സ്രാങ്ക് അസോസിയേഷൻ നിവേദനം നൽകി. സ്രാങ്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ.കെ.സരീഷ് , ജനറൽ സെക്രട്ടറി സി.ടി.ആദർശ്, സംസ്ഥാന ട്രഷറർ എം.സി മധുക്കുട്ടൻ, സംസ്ഥാന സെക്രട്ടറിമാരായ വിനോദ് നടുത്തുരുത്ത്, ഓമനക്കുട്ടൻ, എസ്.സുധീർ, ജോൺ ജോബ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.