കായംകുളം: പുതുപ്പള്ളി സി.എം.എസ് ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന രുചിമേളം മൂന്നാം സീസൺ നാടിന് ആഘോഷമായി. പൊതുസമ്മേളനം സി.എസ്.ഐ മധ്യകേരള മഹാ ഇടവക ബിഷപ്പ് ഡോ.മലയിൽ സാബുകോശി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ തോമസ് പായിക്കാട് അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനം യു.പ്രതിഭ എം.എൽ.എ നിർവഹിച്ചു.
കുട്ടികളുടെ കലാപരിപാടികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പവനനാഥൻ, ഗ്രാമപഞ്ചായത്ത് അംഗം ശ്രീലത
,അഡ്വ.കെ.ഗോപിനാഥൻ, പുതുപ്പള്ളി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു ഡേവിഡ് എന്നിവർ വിശിഷ്ട അതിഥികളായി.