
അമ്പലപ്പുഴ: വണ്ടാനം ഭാഗത്ത് മനോനില തെറ്റി അലഞ്ഞു നടന്ന 64 കാരനെ പുന്നപ്ര പൊലീസ് ശാന്തി ഭവനിൽ എത്തിച്ചു.പൊലീസ് പട്രോളിംഗിനിടെ വണ്ടാനം കിണറുമുക്കു ഭാഗത്ത് വച്ച് ,പുന്നപ്ര പൊലീസ് സ്റ്റേഷനിലെ എസ്.ഐ റിയാസാണ് രാമൻക്കുട്ടി എന്ന് പറയുന്ന ആളെ കണ്ടത്. മനോനില തെറ്റിയ ആളാണെന്നു മനസിലായതോടെ ഇദ്ദേഹത്തെ പുന്നപ്ര ശാന്തി ഭവനിലെത്തിച്ചു.ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പുന്നപ്ര ശാന്തി ഭവനുമായി ബന്ധപ്പെടണമെന്ന് മാനേജിംഗ് ട്രസ്റ്റി മാത്യു ആൽബിൻ അറിയിച്ചു. ഫോൺ നമ്പർ: 0477-2287322.