photo

ചേർത്തല: ഓട്ടോകാസ്​റ്റ് റിട്ട.എംപ്ലോയീസ് വെൽഫെയർ യൂണി​റ്റ് വാർഷിക സമ്മേളനം റിട്ട.ജുഡീഷ്യൽ ഫസ്​റ്റ് ക്ലാസ് മജിസ്‌ട്രേ​റ്റ് എൻ.കെ.പ്രകാശൻ ഉദ്ഘാടനം ചെയ്തു. ചേർത്തല വുഡ്ലാൻഡ് ഓഡി​റ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ യൂണി​റ്റ് പ്രസിഡന്റ് എം.എ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ഉമേശൻ,ട്രഷറർ ജി.ധനപാലൻ,ജോയിന്റ് സെക്രട്ടറി ടി.പി.ഷാജി,എം.എൻ. രാജൻ എന്നിവർ സംസാരിച്ചു.

2018 മുതൽ ഗ്രാ​റ്റിവി​റ്റിയും വിരമിക്കൽ ആനുകൂല്യങ്ങളും ലഭിക്കാത്തതിനെ തുടർന്ന് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായിട്ടും യഥാസമയം മാനേജ്‌മെന്റ് നടപ്പാക്കാത്തതിലും ജീവനക്കാർക്ക് അർഹതപ്പെട്ട അവകാശം സംരക്ഷിക്കുന്നതിനും മുഖ്യമന്ത്റി,വ്യവസായ മന്ത്റി എന്നിവർക്ക് നിവേദനം നൽകാനും സമ്മേളനം തീരുമാനിച്ചു.