
കുട്ടനാട്: പ്രഭാത ഭക്ഷണത്തിന് ശേഷം പാത്രം കഴുകുന്നതിനിടെ കാൽവഴുതി പമ്പയാറ്റിൽ വീണവൃദ്ധ മുങ്ങി മരിച്ചു. ചമ്പക്കുളം പഞ്ചായത്ത് 11-ാം വാർഡ് അമിച്ചകരി ചിന്ന തോപ്പിൽ വീട്ടിൽ ജോസഫിന്റെ മകൾ റോസമ്മ ജോസഫ് (70 ) ആണ് മരിച്ചത്. പാത്രംകഴുകാൻ പുറത്തിറങ്ങിയ റോസമ്മയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചലിൽ ചായകുടിച്ച ഗ്ളാസ് കടവിൽ കണ്ടെത്തി. ആലപ്പുഴയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘം നടത്തിയ തിരച്ചിലിൽ കടവിന് സമീപത്ത് നിന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തു. സംസ്കാരം ഇന്ന് രാവിലെ നടക്കും.
അവിഹിതയായ റോസമ്മ സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്. രക്ഷാപ്രവർത്തനത്തിന് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.ആർ.അനിൽകുമാർ, ഫയർ ഓഫീസർമാരായ എ.അമർജിത്, ജസ്റ്റിൻ ജേക്കബ്, യേശുദാസ് ആഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.