
ആലപ്പുഴ: ബി.ഡി.ജെ.എസ് മാവേലിക്കര മണ്ഡലം കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ്.ജ്യോതിസ് ഉദ്ഘാടനം ചെയ്തു.കേന്ദ്ര സർക്കാരിന്റെ മുഴുവൻ പദ്ധതികളും കേരളത്തിൽ നടപ്പാക്കാതെ ഇടതുപക്ഷ സർക്കാർ രാഷ്ട്രീയ മാമാങ്കത്തിന്റെ ഭാഗമായി, കേന്ദ്ര അവഗണനക്കെതിരെ മനുഷ്യചങ്ങല സംഘടിപ്പിക്കുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഡോ.ആനന്ദ് രാജ് രാഷ്ട്രീയ വിശദീകരണവും ജില്ലാ പ്രസിഡന്റ് ടി.അനിയപ്പൻ സംഘടന സന്ദേശം നൽകി.ജില്ലാ സെക്രട്ടറി കെ.പി.ദിലീപ്കുമാർ,ബി.ഡി.വൈ.എസ് സംസ്ഥാന അദ്ധ്യക്ഷൻ രാകേഷ്,അനിൽ വാരണം എന്നിവർ സംസാരിച്ചു.ജില്ലാ കമ്മിറ്റി അംഗം ശ്രീകാന്ത് മാവേലിക്കര അദ്ധ്യക്ഷത വഹിച്ചു. വിനയചന്ദ്രൻ സ്വാഗതവും രാജൻ ഡ്രീംസ് നന്ദിയും പറഞ്ഞു.