ആലപ്പുഴ: നഗരസഭ പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരത മിഷൻ നടത്തുന്ന തുല്യത കോഴ്സുകളുടെ എസ്.എസ്.എൽ.സി, പ്ലസ് വൺ ക്ളാസിലേക്കുള്ള പ്രവേശനോത്സവം ഗവ. മുഹമ്മദൻസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലറും തുല്യത പഠിതാവുമായ സിമി ഷാഫിഖാൻ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് വൺ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവരെയും ആദരിച്ചു. രണ്ട് ബാച്ചുകളിലും കൂടി 150 പേരാണ് പ്രവേശനോത്സവത്തിൽ പങ്കെടുത്തത്. എസ്.എസ്.എൽ.സി ബാച്ചിൽ 60 വയസുള്ള ചിന്നമ്മയും പ്ലസ് വൺ ബാച്ചിൽ 58 വയസുള്ള മൂർത്തിയും പ്രവേശനം നേടിയുണ്ട്.സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.ആർ.പ്രേം, കൗൺസിലർ മേരി ലീന, സിസ്റ്റർ ലിന്റ, തുല്യതയുടെ സെന്റർ കോ-ഓർഡിനേറ്റർമാരായ എം.ഉഷ, പ്രമീള ദേവി, പ്രേരക് ദീപ, അദ്ധ്യാപകരായ നഫിയ, ഷൈലജ എന്നിവർ സംസാരിച്ചു.