
ചാരുംമൂട്: പാലമേൽ കേന്ദ്രമാക്കി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന സത്യപഥം ചാരിറ്റബിൽ സൊസൈറ്റിയുടെ ഏഴാമത് വാർഷികാഘോഷവും പാലിയേറ്റീവ് കുടുംബ സംഗമവും പാലമേൽ കർഷകവിപണി ഹാളിൽ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. രജനി ഉദ്ഘാടനം ചെയ്തു. സത്യപഥം പ്രസിഡൻ്റ് പി.പി.കോശി അദ്ധ്യക്ഷത വഹിച്ചു. നൂറനാട് പടനിലം സെൻ്റ് തോമസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ.മിഥുൻ വർഗ്ഗീസ് ചാക്കോ കിറ്റുകൾ വിതരണം ചെയ്തു. സഹായ നിധി കൂപ്പണിൻ്റെ വിതരണോത്ഘാടനം എസ് എൻഡിപി പന്തളം യൂണിയൻ കൺവീനർ ഡോ: എ.വി.ആനന്ദരാജ് നിർവ്വഹിച്ചു. അഡ്വ.ശാരികയെ സത്യപഥം വൈസ് പ്രസിഡൻ്റ് ബി.അശോക് കുമാർ ആദരിച്ചു. സത്യപഥം സെക്രട്ടറി വി.കെ.രാജു, ട്രഷറർ ഡി.മഹേന്ദ്രദാസ്, വാർഡ് മെമ്പർ വേണു കാവേരി, മുതിർന്ന പത്രപ്രവർത്തകനായ പി.മോഹനൻ പിള്ള, സത്യപഥം അംഗം എച്ച്.ഹബീബ് തുടങ്ങിയർ സംസാരിച്ചു.