മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ സനാതനധർമ്മ സേവാസംഘത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രഭാഷണ പരമ്പര മുൻ ഡി.ജി.പി ഡോ.അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് നമ്പിയത്ത് എസ്‌.എസ്.പിള്ള അദ്ധ്യക്ഷനായി. ചെട്ടികുളങ്ങര ടി.ടി.ഐ റിട്ട.പ്രിൻസിപ്പൽ എം.ആർ.ശ്രീകുമാരി, പ്രസന്ന ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.