കുട്ടനാട്: പുരോഗമനകലാസാഹിത്യസംഘം കുട്ടനാട് ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടനാട്ടിലെ മികച്ച ഗ്രന്ഥശാലയായ മങ്കൊമ്പ് വൈ.എം.പി.എ.സിയെ ആദരിച്ചു. ജില്ലാലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം.മാക്കിയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.പുരോഗമന കലാസാഹിത്യസംഘം ഏരിയാ പ്രസിഡന്റ് കുരുവിള തോമസ് അദ്ധ്യക്ഷനായി. സെക്രട്ടറി വി.വിത്തവാൻ സ്വാഗതം പറഞ്ഞു. കുട്ടനാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ജി.മോഹനൻപിള്ള മുഖ്യപ്രഭാഷണം നടത്തി.സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി.രമേശ്കുമാർ വായനശാലയെ ആദരിച്ചു.ലിനു ജോസഫ്, വാർഡ് മെമ്പർ ശോഭന സനഹാസനൻ തുടങ്ങിയവർ സംസാരിച്ചു.