മാവേലിക്കര : ചെറുകുന്നം ചെമ്പള്ളിൽ വല്യച്ഛൻകാവ് ശ്രീഭുവനേശേരി ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം 21വരെയും പുണുർതം തിരുന്നാൾ മഹോത്സവം 22 മുതൽ 24 വരെയും നടക്കും. ക്ഷേത്ര തന്ത്രി വെട്ടിക്കോട് മേപ്പള്ളി ഇല്ലം എം.വിനായകൻ നമ്പൂതിരി, മേൽശാന്തി മുതുകുളം ശരത് ശരവണൻ എന്നിവർ നേതൃത്വം വഹിക്കും. കടമ്മനിട്ട ജയചന്ദ്രൻ യജ്ഞാചാര്യനും കട്ടച്ചിറ ശിവശങ്കരൻ യജ്ഞ ഹോതാവും കൊടുമൺ കലേഷ്, നാരങ്ങാനം സന്തോഷ്‌ എന്നിവർ യജ്ഞ പൗരാണികരുമാണ്. ദിവസവും രാവിലെ 5ന് ഗണപതി ഹോമം, 8ന് ഭാഗവതപാരായണം, 12ന് പ്രഭാഷണം എന്നിവ നടക്കും. നാളെ വൈകിട്ട് 5ന് വിദ്യാഗോപാലമന്ത്രാർച്ചന. 19ന് വൈകിട്ട് 5ന് സർവ്വൈശ്വര്യ പൂജ. 20ന് രാവിലെ 11ന് നവഗ്രഹ പൂജ. 21ന് വൈകിട്ട് 6ന് ജീവതക്കുള്ള കുട സമർപ്പണം, 8 മുതൽ തിരുവാതിര. 22ന് രാവിലെ 7.15ന് പറയെഴുന്നള്ളത്ത്, രാത്രി 8ന് മാവേലിക്കര ശിവരഞ്ജിനി കുത്തിയോട്ട സമിതി അവതരിപ്പിക്കുന്ന കുത്തിയോട്ടചുവടും പാട്ടും. 23ന് രാവിലെ 8 മുതൽ പറയെഴുന്നള്ളത്ത്, വൈകിട്ട് 7.30ന് അൻപൊലി. 24ന് രാവിലെ 7.45ന് 101 തിരി ആൽവിളക്ക് സമർപ്പണം, 3 ന് ഘോഷയാത്ര, 7.30 മുതൽ സേവ.