ചേർത്തല: എസ്.എൻ.ഡി.പി.യോഗം മാടയ്ക്കൽ ശാഖായോഗത്തിന്റെ കൊച്ചുകുളങ്ങര സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവം തുടങ്ങി. ഇന്നും നാളെയും വൈകിട്ട് 7ന് തിരുവാതിര,18ന് വൈകിട്ട് 7ന് സോപാനസംഗീതം.19ന് വൈകിട്ട് 6.30ന് പൂമൂടൽ, രാത്രി 8.30ന് നൃത്തസന്ധ്യ. പള്ളിവേട്ട ഉത്സവദിനമായ 20ന് രാവിലെ 8നും വൈകിട്ട് 5.30നും കാഴ്ചശ്രീബലി, രാത്രി 8ന് ഭക്തിഗാനമേള, തുടർന്ന് പള്ളിവേട്ടയ്ക്ക് പുറപ്പാട്. ആറാട്ട് ഉത്സവദിനമായ 21ന് രാവിലെ 10.30ന് മഹാനിവേദ്യം, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, രാത്രി 9.30ന് ആറാട്ട് പുറപ്പാട്, തുടർന്ന് നാടകം, 11ന് ആറാട്ട് എഴുന്നള്ളത്ത്,വലിയ കാണിക്ക.